മധുവിന് ആദരവുമായി മോഹന്‍ലാലും; 'മധു മൊഴി' ഏഷ്യാനെറ്റില്‍
ബിജു മേനോൻ, ഇന്ദ്രജിത്ത്, സിദ്ദിഖ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ തുടങ്ങിയവരും

നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറ് പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 90-ാം പിറന്നാള്‍ സെപ്റ്റംബര്‍ 23 ന് ആയിരുന്നു. നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാ സ്റ്റേജ് ഇവന്റ് മധു മൊഴി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻലാൽ, ബിജു മേനോൻ, ഇന്ദ്രജിത്ത്, സിദ്ദിഖ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, നജിം അർഷാദ്, അഫ്സൽ, രാജലക്ഷ്മി, ഗായത്രി, കൃഷ്ണപ്രഭ തുടങ്ങി നിരവധിപേർ ഈ സംഗീതവിരുന്നിൽ അണിനിരന്നു.
കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, പ്രിയദർശൻ, സത്യൻ അന്തിക്കാട് , ജനാർദ്ദനൻ, ദിലീപ്, മണിയൻപിള്ള രാജു, മേനക, അംബിക, ജലജ, രാഘവൻ, സുധീർ കരമന, ഇടവേള ബാബു, സീമ, ശ്രീലത നമ്പൂതിരി, സാഗ അപ്പച്ചൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ഏഷ്യാനെറ്റിൽ മധു മൊഴി ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേഷണം ചെയ്യുന്നു.
ALSO READ : 'ഖുറേഷി'യുടെ മോതിരം; 'എമ്പുരാന്‍' ടീം കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക