Asianet News MalayalamAsianet News Malayalam

'മലയാളിയായിട്ടാണോ ഇംഗ്ലീഷ് പറയിപ്പിച്ചത്?', യേശുദാസിനെ പറ്റിച്ച കഥയുമായി മധു വാര്യര്‍

മലയാളത്തിന്റെ അഭിമാനമാണ് ഗായകൻ യേശുദാസ്. യേശുദാസിനെ പറ്റിച്ച ഒരു കഥ പറയുകയാണ് നടൻ മധു വാര്യര്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് മധു വാര്യര്‍  അക്കാര്യം പറയുന്നത്. മലയാളിയാണെന്ന് വെളിപ്പെടുത്താത്ത കാര്യമാണ് മധു വാര്യര്‍ പറയുന്നത്.

 

Madhu Wariar speaks about Yesudas
Author
Kochi, First Published Oct 17, 2019, 6:54 PM IST

മലയാളത്തിന്റെ അഭിമാനമാണ് ഗായകൻ യേശുദാസ്. യേശുദാസിനെ പറ്റിച്ച ഒരു കഥ പറയുകയാണ് നടൻ മധു വാര്യര്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് മധു വാര്യര്‍  അക്കാര്യം പറയുന്നത്. മലയാളിയാണെന്ന് വെളിപ്പെടുത്താത്ത കാര്യമാണ് മധു വാര്യര്‍ പറയുന്നത്.

മധു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

മുംബൈയിൽ ലീലയിൽ ഉപജീവനം നടത്തുന്ന കാലം.

ഗാനഗന്ധർവൻ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോൾ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നെയേൽപ്പിച്ചു.

ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭർത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.

ദാസേട്ടൻ: കുറച്ച് സാമ്പാർ തരൂ

പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തിൽ പറഞ്ഞാൽ ആ കുട്ടിക്ക് മനസിലാവുമോ?

ദാസേട്ടൻ: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാർ

ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാർ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ് ...

ദാസേട്ടൻ: എനിക്ക് കുറച്ച് കൂടി സാമ്പാർ വേണം

പ്രഭച്ചേച്ചി: ഇംഗ്ലീഷിൽ പറയൂന്നേ

ദാസേട്ടൻ: സോറി എഗെയിൻ! സം മോർ സാമ്പാർ പ്ലീസ്

ഊണ് കഴിഞ്ഞ് ടേബിൾ ക്ലിയർ ചെയ്ത് പോകാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു, "വരട്ടെ സർ, എന്താവശ്യമുണ്ടെങ്കിലും റൂം സർവീസിൽ വിളിച്ചാൽ മതി. ഞാൻ വന്നോളാം."

ദാസേട്ടൻ: അമ്പട! മലയാളിയായിരുന്നോ!! എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്???!!!
😃😃😃

Follow Us:
Download App:
  • android
  • ios