താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ഈ കളക്ഷന്‍ കൊണ്ട് ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റ് ആണ് മധുര മനോഹര മോഹം. 

കൊച്ചി: പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ സംവിധായികയായ മധുര മനോഹര മോഹം ബോക്സ് ഓഫീസ് കണക്കുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. കോമഡി ഡ്രാമ വിഭാ​ഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 7 കോടി നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.4 കോടിയും കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും നേടിയെന്നുമാണ്. മൊത്തം ​​ഗ്രോസ് 9.8 കോടി. 

താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ഈ കളക്ഷന്‍ കൊണ്ട് ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റ് ആണ് മധുര മനോഹര മോഹം. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 25നായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് വിവരം. എച്ച്ആര്‍ ഒടിടിയാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം എടുത്തിരിക്കുന്നത്. 

പത്തനംതിട്ടയിലെ ജില്ലയിലെ നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവൻ, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, രജിഷ വിജയന്‍, അര്‍ഷ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ധീന്റെ ഈ ചിത്രം നല്‍കുന്നുണ്ട്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്‍റെ രചന. 

ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈൻ സനൂജ് ഖാൻ, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍ യെല്ലോടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‍സ്‍ക്യൂറ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ബിത്രീഎം ക്രിയേഷനാണ് നിര്‍മ്മാണം. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. നിര്‍മാണ നിര്‍വ്വഹണം ഷബീര്‍ മലവെട്ടത്ത്. അപ്പു ഭട്ടതിരി, മാളവിക എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന് : ധ്യാന്‍ ശ്രീനിവാസന്‍

ഈ പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമയുണ്ടാക്കുന്നതെന്ന് ശ്രീനാഥ് ഭാസി

Asianet News Live