സന്തോഷ് ഇടുക്കിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിന്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രം - മധുരം വപ്പ്.. സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കൂടോത്രം എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് ശ്രഡേയനായ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക് റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച പ്രശസ്‍ത സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന ,സെവൻ ആർട്ട്സ് മോഹൻ,, മെറീനാ മൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചി വൈറ്റില , ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ വലിയ സാന്നിദ്ധ്യമുണ്ടായി

പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി ഭീമൻ രഘു , ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ ,ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ് , ലിബിയാസെബാസ്റ്റ്യൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്തഅറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം + ജയ്സൺ ജോൺ. ഛായാഗ്രഹണം + ജിസ്മിൻ സെബാസ്റ്റ്യൻ. എഡിറ്റിംഗ് - ജ്യോതിഷ് കുമാർ. കലാ സംവിധാനം രാജീവ് കോവിലകം, മേക്കപ്പ് -ജയൻ പൂങ്കുളം.. കോസ്റ്റ്യും ഡിസൈൻ-കുമാർ എടപ്പാൾ, സ്റ്റിൽസ്- രാജീവ് അഴിയൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പിൽ. പ്രൊജക്റ്റ് ഡിസൈൻ+ സേതു അടൂർ., പ്രൊഡക്ഷൻ കൺട്രോളർ-ഏ.ഡി ശ്രീകുമാർ. ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക