മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു.

ഹിന്ദി സിനിമ ലോകത്തെ പ്രിയപ്പെട്ട നടിയാണ് മാധുരി ദീക്ഷിത്. ഭര്‍ത്താവിനൊപ്പം അവധിക്കാല ആഘോഷത്തിലാണ് മാധുരി ദീക്ഷിത്. മാധുരി ദീക്ഷിത് ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ അവധിക്കാല ആഘോഷത്തിന്റെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. കര്‍വ ചൌത് ആഘോഷവുമാണ് മാധുരി ദീക്ഷിത് പങ്കുവച്ചിരിക്കുന്നത്. ഒപ്പം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷവും.

View post on Instagram
View post on Instagram

ഇരുപതു വര്‍ഷം ഒരുമിച്ച് ചെലവഴിച്ചു. കുട്ടികളെ വളര്‍ത്തി, വീട്ടില്‍ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നു. എന്റെ പ്രിയതമനൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നു. ജീവിതം മനോഹരമായി ആസ്വദിക്കുന്നു- മാധുരി ദീക്ഷിത് എഴുതുന്നു. മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു.