പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മാധുരി ദീക്ഷിത്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മിയിപ്പിച്ച നടി. സിനിമകളില്‍‌ പഴയപോലെ സജീവമല്ലെങ്കിലും മാധുരി ദീക്ഷിതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ 2019ന് നന്ദി പറഞ്ഞ് ഭര്‍ത്താവിനോടുള്ള സ്‍നേഹം പ്രകടിപ്പിക്കുകയാണ് മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിനൊപ്പമുള്ള മാധുരി ദീക്ഷിത്തിന്റെ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കുകയാണ്.

നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ചിരിയും സ്നേഹവും അഭിനിവേശവും കൊണ്ട് നിറയും. നീ എന്റെ ജീവിതമാണ്, നന്ദി 2019- മാധുരി ദീക്ഷിത് എഴുതിയിരിക്കുന്നു. അടുത്തിടെയാണ് റാണി മുഖര്‍ജി തന്റെ ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇരുപതു വര്‍ഷം ഒരുമിച്ച് ചെലവഴിച്ചു. കുട്ടികളെ വളര്‍ത്തി, വീട്ടില്‍ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നു. എന്റെ പ്രിയതമനൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നു. ജീവിതം മനോഹരമായി ആസ്വദിക്കുന്നു- മാധുരി ദീക്ഷിത് എഴുതിയിരുന്നു. മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു.