ഭര്‍ത്താവ് ശ്രീറാം നേനെയുമൊത്ത് നല്ല പുതുവത്സരം തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് നടി മാധുരി ദീക്ഷിത്. കുടുംബമൊത്തു തന്നെയായിരുന്നു ഇത്തവണയും മാധുരി ദീക്ഷിത്തിന്റെ പുതുവത്സരം. മാധുരി ദീക്ഷിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മാധുരി ദീക്ഷിത്തിന്റെയും ഭര്‍ത്താവ് ശ്രീറാം നേനെയുടെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കുടുംബത്തിനൊപ്പമുള്ള പുതുവത്സരത്തെ കുറിച്ചാണ് മാധുരി ദീക്ഷിത് സൂചിപ്പിക്കുന്നത്.

കടലില്‍ ബോട്ടില്‍ ആണ് മാധുരി ദീക്ഷിത്തും ഭര്‍ത്താവ് ശ്രീറാം നേനെയുമെന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. കടലും കാറ്റും സൂര്യാസ്‍തമയവും ചേര്‍ന്നൊരു നല്ലൊരു പുതുവത്സര തുടക്കം എന്നാണ് മാധുര്യ ദീക്ഷിത് എഴുതിയിരിക്കുന്നത്.  ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. കുടുംബവുമൊത്തുള്ള നല്ല പുതുവത്സരം എന്നാണ് ആശംസകള്‍. മുമ്പും മാധുരി ദീക്ഷിത് കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. സന്തോഷമുള്ള കുടുംബം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഇതുപോലുള്ള സമയങ്ങളിൽ, എന്റെ മനസ്സ് കഴിഞ്ഞ വർഷത്തെ സാഹസികമായ യാത്രകളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മാധുരി ദീക്ഷിത് അടുത്തിടെ ഒരു പഴയ ഫോട്ടോയും പങ്കുവെച്ചിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നൃത്തത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തും മാധുരി ദീക്ഷിത് സജീവമായിരുന്നു.