പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്

രണ്ടര വര്‍ഷത്തിനിപ്പുറം ഒരു നിവിന്‍ പോളി (Nivin Pauly) ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. എബ്രിഡ് ഷൈനിന്‍റെ (Abrid Shine) സംവിധാനത്തില്‍ എത്തുന്ന മഹാവീര്യറുടെ (Mahaveeryar) റിലീസ് വ്യാഴാഴ്ചയാണ്. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ ഫാന്‍റസി കോര്‍ട്ട് റൂം ഡ്രാമയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ രീതിയിലുള്ള പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന പ്രിവ്യൂവിനു ശേഷമുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തി തുടങ്ങുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അടക്കമുള്ളവര്‍ ചിത്രം കണ്ട അനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

വ്യത്യസ്‍തവും സവിശേഷവുമായ ഒരു ട്രൈം ട്രാവല്‍ ചിത്രമാണ് മഹാവീര്യറെന്ന് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. ആശയത്തിലും അവതരണത്തിലും പുതുമയുള്ള, ഒറിജിനല്‍ ചിത്രമാണ് ഇതെന്നും ധൈര്യപൂര്‍വ്വമുള്ള ശ്രമമാണെന്നും ശ്രീധര്‍ പിള്ള പറയുന്നു. കറുത്ത ഹാസ്യത്തിന്‍റെ മേമ്പൊടിയുള്ള ഫാന്‍റസി കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുള്ളതും. അപൂര്‍ണാനന്ദന്‍ സ്വാമിയായി നിവിന്‍ പോളി ഗംഭീരമായിട്ടുണ്ട്, ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…
Scroll to load tweet…

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഏറ്റവും കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ മഹാവീര്യര്‍ ഒന്നാമത് എത്തിയിരുന്നു. പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. 

ALSO READ : ബോളിവുഡിനെ കടത്തിവെട്ടി 'മഹാവീര്യർ'; ഐഎംഡിബി പട്ടികയില്‍ ഒന്നാമത്

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്‌, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.