മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം ചിത്രീകരണം തുടങ്ങുന്നു.
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമാണ് മഹേഷ് ബാബു. അതുകൊണ്ടുതന്നെ മഹേഷ് ബാബുവിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ത്രിവിക്രം ശ്രീനിവാസന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സെപ്‍തംബര്‍ ആദ്യം തന്നെ ചിത്രം തുടങ്ങുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബര്‍ എട്ടിന് ചിത്രം തുടങ്ങുമെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സിനിമാ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 'എസ്എസ്എംബി 2'8 എന്ന താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതാകും. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും ചിത്രീകരണം. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ചിത്രത്തിനായി ഗെറ്റപ്പില്‍ മഹേഷ് ബാബു മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി തടി കുറയ്‍ക്കാനുള്ള ശ്രമത്തിലാണ് മഹേഷ് ബാബു.
നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.
'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
Read More : 'സൈറണു'മായി കീര്‍ത്തി സുരേഷ്, ജയം രവി ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ വീഡിയോ
