മലയാളവും കടന്ന് അന്യഭാഷകളിലൂടെ അഭിനയവൈഭവത്താല്‍ വിസ്‍മയിപ്പിക്കുകയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും സ്വന്തമാക്കി കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ സിനിമയെ കുറിച്ചുള്ള മഹേഷ് ബാബുവിന്റെ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മഹേഷ് ബാബു തന്നെയാണ് ഇത് ഷെയര്‍ ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേരുകയായിരുന്നു മഹേഷ് ബാബു.

പ്രതിഭാശാലിയായ കീര്‍ത്തി സുരേഷിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. സര്‍ക്കാരു വാരി പാട്ട ടീം നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഇത് നിങ്ങളുടെ ഓര്‍മികപെടുന്ന സിനിമയായി മാറ്റാനാകുമെന്ന് ഉറപ്പുണ്ട്. മികച്ച ഒന്ന് എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്. മഹേഷ് ബാബുവിന്റെ കുറിപ് ആരാധകരും ഏറ്റെടുത്തിരിക്കുന്നു. കീര്‍ത്തി സുരേഷിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

സര്‍ക്കാരു വാരി പേട ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.

സര്‍കാരു വാരി പാടയുടെ പ്രഖ്യാപനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇരട്ടവേഷത്തിലാണ് മഹേഷ് ബാബു ചിത്രത്തില്‍ അഭിനയിക്കുന്നത്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് എസ് തമൻ ആണ് സംഗീത സംവിധായകൻ. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ് എഡിറ്റര്‍.