Asianet News MalayalamAsianet News Malayalam

ആര്‍ഡിഎക്സ് നായിക മഹിമയുടെ രത്തം ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

രത്തത്തിലെ നായകൻ വിജയ് ആന്റണിയാണ്.

Mahima Nambiar starrer Raththam ott release announcement hrk
Author
First Published Oct 31, 2023, 5:39 PM IST

യുവ നായകരുടെ വൻ ഹിറ്റായ ചിത്രം ആര്‍ഡിഎക്സില്‍ നായികയായി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച നായികയാണ് മഹിമ നമ്പ്യാര്‍. മഹിമാ നമ്പ്യാര്‍ നായികയായ തമിഴ് ചിത്രം രത്തം അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ആന്റണിയാണ് നായകനായി എത്തിയത്.  മഹിമാ നമ്പ്യാര്‍ നായികയായ രത്തത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഹിമയുടെ രത്തം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുക. ഒടിടില്‍ നവംബര്‍ മൂന്നിനാണ് പ്രദര്‍ശനത്തുക. രമ്യാ നമ്പീശനും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. സി എസ് അമുദന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം ഗോപി അമര്‍നാഥാണ് നിര്‍വഹിച്ചത്. കമല്‍ ബഹ്‍റയ്‍ക്കും ലളിത ധനഞ്‍ജനയുമൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ ബി പ്രദീപും പങ്കജ് ബഹ്റയും പങ്കാളികളായിരിക്കുന്നു. നന്ദിത ശ്വേതയും പ്രധാന വേഷത്തിലെത്തി. സംഗീതം കണ്ണനാണ് നിര്‍വഹിച്ചത്.

മലയാളത്തിനെ വിസ്‍മയിപ്പിച്ച വിജയം സ്വന്തമാക്കിയ ചിത്രം ആര്‍ഡിഎക്സിലെ നായികാ വേഷം മഹിമ നമ്പ്യാര്‍ക്ക് വൻ തിരിച്ചുവരവ് സമ്മാനിച്ചിരുന്നു. നായകൻമാരിലൊരാളായ ഷെയ്‍ൻ നിഗത്തിനറെ നായികാ കഥാപാത്രമായിരുന്നു മഹിമ നമ്പ്യാര്‍ക്ക്. ആര്‍ഡിഎക്സ് വേള്‍‍ഡ്‍വൈഡ് ബിസിനസില്‍ 100 കോടിയില്‍ അധികം നേടിയിരുന്നു. വമ്പൻ റിലീസുകള്‍ക്കൊപ്പം എത്തിയാണ് ഇങ്ങനെ ആര്‍ഡിഎക്സ് വിജയം നേടിയത് എന്നതാണ് പ്രത്യേകത.

ഷെയ്‍ൻ നിഗത്തിനൊപ്പം നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ യുവ പ്രേക്ഷകര്‍ക്ക് ഒരു ആഘോഷമായി മാറിയിരുന്നു. ഓണം റിലീസായ ഹിറ്റ് ചിത്രത്തിന്റെ സംവിധാനം നവാഗതനായ നഹാസ് ഹിദായത്താണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് ആര്‍ഡിഎക്സ് സിനിമയെ ആവേശമാക്കി മാറ്റിയത്. നായകൻമാര്‍ക്ക് ഓരോരുത്തര്‍ക്കും അനുയോജ്യമായ തരത്തിലായിരുന്നു ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി. നഹാസ് ഹിദായത്ത് ആര്‍ഡിഎക്സിലൂടെ പ്രിയ സംവിധായകനുമായി മാറി. നായികയായ മിനിയായിട്ടായിരുന്നു മഹിമാ നമ്പ്യാര്‍. ബാബു ആന്റണിയും ലാലും പ്രധാന കഥാപാത്രങ്ങളായപ്പോള്‍ മാലാ പാര്‍വതിയും ഒരു നിര്‍ണായക വേഷത്തിലുണ്ടായിരുന്നു.

Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios