നടി മലേക അറോറയ്‍ക്കും കൊവിഡ് 19 സ്ഥിരീകിരിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് നടത്തിയ ടെസ്റ്റില്‍ കൊവിഡ് പൊസറ്റീവ് ആയി. ഞാൻ സുരക്ഷിതയായിരിക്കുന്നു. പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ല. പക്ഷേ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഡോക്ടര്‍മാരുടെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെയും സ്‍നേഹത്തിനു നന്ദിയെന്നും മലേക അറോറ പറയുന്നു. മലേകയുടെ കാമുകൻ കൂടിയായ നടൻ അര്‍ജുൻ കപൂറിന് കഴിഞ്ഞ ദിവസം കൊവിഡ് പൊസറ്റീവ് സ്ഥിരീകരിച്ചിരുന്നു.