ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു ലാക്‌മെ ഫാഷന്‍ വീക്കിലെ വേഷമെങ്കില്‍ പ്രോം ഗൗണ്‍ അണിഞ്ഞാണ് മാളവിക ഐഫ വേദിയിലെത്തിയത്.

ലാക്‌മെ ഫാഷന്‍ വീക്കിന്റെ റാമ്പില്‍ നടിയും മോഡലുമായ മാളവിക മോഹനന്‍ ശ്രദ്ധ നേടിയത് അടുത്തിയെയായിരുന്നു. ഇപ്പോഴിതാ ഐഫാ അവാര്‍ഡ്‌സ് വേദിയിലും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മാളവിക. ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു ലാക്‌മെ ഫാഷന്‍ വീക്കിലെ വേഷമെങ്കില്‍ പ്രോം ഗൗണ്‍ അണിഞ്ഞാണ് മാളവിക ഐഫ വേദിയിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത പട്ടം പോലെ എന്ന മലയാളചിത്രത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാപ്രവേശം. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു. ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക.