Asianet News MalayalamAsianet News Malayalam

ആദ്യ ഭാഗത്ത് മലയാളി നടി രണ്ടാം ഭാഗത്ത് മറ്റൊരു മലയാളി നടി: ആ വമ്പൻ ഹിറ്റിന് രണ്ടാം ഭാഗം, നായകനായി കാര്‍ത്തി

മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. സര്‍ദാര്‍ രണ്ടിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയില്‍ ആരംഭിച്ചിരുന്നു.
 

Malavika Mohanan boards Karthis  PS Mithran Sardar 2 vvk
Author
First Published Aug 3, 2024, 10:55 AM IST | Last Updated Aug 3, 2024, 10:55 AM IST

ചെന്നൈ: കാർത്തി നായകനാകുന്ന സർദാർ 2വില്‍ പ്രധാന വേഷത്തില്‍ നടി മാളവിക മോഹനൻ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പ്രിന്‍സ് പിക്ചേര്‍സാണ് മാളവിക ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം വെളിപ്പെടുത്തിയത്. നടിയും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

കാര്‍ത്തി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് സര്‍ദാര്‍. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.  മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. സര്‍ദാര്‍ രണ്ടിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയില്‍ ആരംഭിച്ചിരുന്നു.

2022 ല്‍ ഇറങ്ങിയ സര്‍ദാര്‍ തമിഴിലെ ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

മലയാളിയായ രജിഷ വിജയന്‍ സര്‍ദാര്‍ ആദ്യ ഭാഗത്ത് നായികയായി എത്തിയിരുന്നു. രാഷി ഖന്നയും മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജ്യത്തെ ജല മാഫിയയ്ക്കെതിരെ പോരാടുന്ന എക്സ് സ്പൈ സര്‍ദാറിന്‍റെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. 

വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണൽ മോഹന്‍ലാല്‍ എത്തി

ദീപിക പാദുകോണ്‍ രഹസ്യമായി പ്രസവിച്ചോ? കുഞ്ഞ് ആണോ?: വൈറലായ വാര്‍ത്തയ്ക്ക് പിന്നില്‍

Latest Videos
Follow Us:
Download App:
  • android
  • ios