മുംബൈ:നടി മാളവിക മോഹനന്‍റെ പുതിയ ലുക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മോഡലുകളും ബോളിവുഡ് താരങ്ങളും ചുവടുവയ്ക്കുന്ന റാംപിലാണ് പുത്തന്‍ ലുക്കില്‍ മാളവിക തിളങ്ങിയത്. ലാക്മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്. ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു മാളവികയുടെ വേഷം. 

ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞതായിരുന്നു പലാസ്സോ. മിനിമല്‍ മെയ്ക്കപ്പും ലൂസ് ഹെയര്‍ സ്‌റ്റൈലും മാളവികയുടെ ലുക്ക് പൂര്‍ണ്ണമാക്കി. ഇന്നലെ തുടക്കംകുറിച്ച ലാക്മേ ഫാഷന്‍ വീക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ്. മലയാളി ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മാളവിക പിന്നീട് നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 

ബിയോണ്‍ഡ് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച മാളവിക രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷത്തിലെത്തി.  തെലുങ്ക് ചിത്രം 'ഹീറോ'യാണ് പുതിയ ചിത്രം. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.