ചുരുക്കം സിനിമകളെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. ഇഷ്‍ട നിറത്തെ കുറിച്ച് മാളവിക മോഹനൻ പറഞ്ഞതും ഫോട്ടോ ഷെയര്‍ ചെയ്‍തതുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മാളവിക മോഹനൻ തന്റെ ഒരു ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇഷ്‍ടപ്പെട്ട നിറം എന്തെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ എന്ന് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നുണ്ട്. പിങ്ക് ആണ് ഇഷ്‍ടപ്പെട്ട നിറമെന്ന് മാളവിക മോഹനൻ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. വിജയ് നായകനാകുന്ന മാസ്റ്റേഴ്‍സ് ആണ് മാളവിക മോഹന്റെതായി ഉടൻ റിലീസ് ചെയ്യാനുള്ള സിനിമ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.