ഇതെന്താടാ എന്ന് ചോദിച്ച് മാളവികയുടെ കണ്ണു നിറയുന്നതും സീരിയൽ ലൊക്കേഷനിലെ മറ്റെല്ലാവരും ഇതു കണ്ട് അമ്പരക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

നിരവധി ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക വെയ്ൽസ്. അമ്മുവിന്റെ അമ്മ എന്ന സീരിയലിലൂടെയായിരുന്നു മാളവികയുടെ കരിയറിനു തുടക്കം. ഇടക്ക് സീരിയലുകളിൽ നിന്നും ചെറിയൊരു ഇടവേളയും താരം എടുത്തിരുന്നു. തനിക്ക് ഒരു പേഴ്‌സണല്‍ സ്‌പെയ്‌സിന് വേണ്ടി ഒരു ബ്രേക്ക് ആവശ്യം ആണെന്ന് തോന്നിയെന്നാണ് മാളവിക ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. ബിസിനസ് കാര്യങ്ങള്‍ക്കോ മറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടിയോ ഒന്നുമല്ല ഈ ഇടവേളയെന്നും ഒരു മെന്റല്‍ ബ്രേക്കിന് വേണ്ടി മാത്രമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇടവേളയ്ക്കു ശേഷം ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമാണ് മാളവിക. മീനൂസ് കിച്ചൺ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. സഹപ്രവര്‍ത്തകകരും താരങ്ങളുമടക്കം നിരവധി പേരാണ് മാളവികയ്ക്ക് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്. ആശംസകളെല്ലാം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മാളവികയും പങ്കുവെച്ചിരുന്നു.

View post on Instagram

പിറന്നാൾ ദിനത്തിൽ മേക്കപ്പ് ആർടിസ്റ്റ് ആയ രാജേഷ് നെയ്യാറ്റിൻകര നൽകിയ സർപ്രൈസ് വീഡിയോയും സോഷ്യലിടങ്ങളിൽ വൈറലായിക്കഴിഞ്ഞു. മാളവികയെ സ്വന്തം സഹോദരിയെപ്പോലെ കരുതുന്നയാളാണ് രാജേഷ്. താരത്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്താണ് രാജേഷ് സർപ്രൈസ് നൽകിയത്. ചിത്രത്തിനു താഴെ 'ചേച്ചി' എന്നും എഴുതിയിരുന്നു.

സീരിയൽ ലൊക്കേഷനിൽ വെച്ചാണ് രാജേഷ് മാളവികയ്ക്ക് സർപ്രൈസ് നൽകിയത്. ഇതെന്താടാ എന്ന് ചോദിച്ച് മാളവികയുടെ കണ്ണു നിറയുന്നതും സീരിയൽ ലൊക്കേഷനിലെ മറ്റെല്ലാവരും ഇതു കണ്ട് അമ്പരക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ''ഇങ്ങനെയൊരു സര്‍പ്രൈസ് സ്വപ്‌നങ്ങളില്‍ മാത്രം. എന്റെ കുഞ്ഞനുജനോട് എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും'', എന്നാണ് വീഡിയോയ്ക്കു താഴെ മാളവിക കുറിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക