അടുത്തിടെയാണ് മലയാളം നടി ഭാമ വിവാഹ മോചിതയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.

മലയാളത്തിന്റെ പ്രിയ നടി വിവാഹത്തെ കുറിച്ച് എഴുതിയ കുറിപ്പ് ചര്‍ച്ചയായി മാറിയിരുന്നു. വിവാഹം സ്‍ത്രീകള്‍ക്ക് ആവശ്യമോ എന്നായിരുന്നു താരത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. സംശയം ഉന്നയിച്ച് ആരാധകരും കുറിപ്പുമായി രംഗത്ത് എത്തിയതോടെ ഭാമ വിശദീകരണം നല്‍കിയിരിക്കുകയാണ്.

നടി ഭാമ ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടായിരുന്നു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വേണോ നമ്മള്‍ സ്‍ത്രീകള്‍ക്ക് വിവാഹം?. വേണ്ട. വിവാഹം ചെയ്യരുത്. ഒരു സ്‍ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടില്ല. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാലെന്നും ചോദിക്കുന്നു ഭാമ കുറിപ്പിലൂടെ. ധനം സ്വീകരിച്ച് അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്‍ത്രീ എന്തായാലും വിവാഹം കഴിക്കരുത്. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്ന് എത്രയും വേഗം എന്നും കുറിപ്പായി എഴുതിയ താരം വാചകം പൂര്‍ത്തിയാക്കാത്തതും ചര്‍ച്ചയായിരുന്നു.

കുറിപ്പ് വലിയ ചര്‍ച്ചയായതോടെ ഇന്ന് താരം വിശദീകരിക്കുകയായിരുന്നു. സ്‍ത്രീധനം നല്‍കി സ്‍ത്രീകള്‍ ഒരിക്കലും വിവാഹിതരാകരുത് എന്നാണ് ഉദ്ദേശിച്ചതെന്ന് ഭാമ വ്യക്തമാക്കുന്നു. സ്‍ത്രീകള്‍ അങ്ങനെ ചെയ്‍താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് എഴുതിയത്. അല്ലാതെ നമ്മള്‍ സ്‍ത്രീകള്‍ എന്തായാലും വിവാഹം ചെയ്യരുത് എന്നല്ലെന്നും ഭാമ വ്യക്തമാക്കുന്നു.

നേരത്തെ നടി ഭാമ മകളുടെ ഫോട്ടോ പങ്കുവെച്ച് എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു. ഒരു സിംഗിള്‍ മദര്‍ ആയപ്പോള്‍ താൻ കൂടുതല്‍ ശക്തയായിയെന്നാണ് ഭാമ അന്ന് തന്റെ കുറിപ്പിലെഴുതിയത്. കൂടുതല്‍ ശക്തയാകുക മാത്രം ആണ് തനിക്ക് മുന്നിലുള്ള വഴി. ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി ഞാനും എന്റെ മകളും എന്നുമെഴുതി ഭാമ. വിവാഹ മോചിതയായെന്ന് അന്ന് റിപ്പോര്‍ട്ടുകളുമുണ്ടായി. ചലച്ചിത്ര നടി ഭാമയും അരുണും വിവാഹിതരായത് 2020ലായിരുന്നു. വിവാഹം കഴിഞ്ഞതോട ഭാമ പതുക്കെ സിനിമയില്‍ നിന്ന് പിൻവാങ്ങുകയായിരുന്നു. 

Read More: 'അവാര്‍ഡുകള്‍ അങ്ങ് മാറ്റിവച്ചേക്ക്', ആടുജീവിതം ഒടിടിയില്‍, പൃഥ്വിരാജിനെ പുകഴ്‍ത്തി അന്യ സംസ്ഥാനക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക