മനോഹര നിമിഷങ്ങളുമായി ഭാവന. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. അടുത്തകാലത്ത് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. ഭാവനയുടെ ഭര്‍ത്താവ് കന്നഡയിലെ പ്രശസ്‍ത സിനിമ നിര്‍മാതാവുമായ നവീനാണ്. വിവാഹം നടന്നത് 2018ലാണ്. ഭാവന ഭര്‍ത്താവ് നവീന വാര്‍ഷക ആശംസകളുമായി എത്തിയിരിക്കുകയാണ്.

ഭാവനയും നവീനും 2017ലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. 2018 ജനുവരി 22ന് ഇരുവരുടെയും വിവാഹവും നടന്നു. ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകളടക്കം പങ്കുവെച്ചിരിക്കുന്നു നടി ഭാവന. ഭാവനയ്‍ക്കും നവീനും ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവിധ ഭാഷകളില്‍ ഭാവനയുടേതായി നിരവധി ചിത്രങ്ങള്‍ എത്താനുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ മലയാള ചിത്രമായ ഹണ്ട്, കന്നഡയിലെ പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവ ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നവയാണ്. തമിഴകത്ത് നവീൻ നിര്‍മിക്കുന്ന ഒരു ചിത്രമായ ദ ഡോറിലും നായികാ വേഷത്തില്‍ ഭാവനയാണ്.

View post on Instagram

ഭാവന സോളോ നായികയായി മലയാളത്തില്‍ ഒടുവില്‍ എത്തിയത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ്. നായകനായി എത്തിയത് ഷറഫുദ്ദീനാണ്. ആദില്‍ മൈമൂനത്ത് അഷറഫാണ് സംവിധാനം. ഛായാഗ്രഹണം അരുണ്‍ റഷ്‍ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്‍ണകുമാര്‍, സയനോര, രശ്‍മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.

ആര്‍ട്ട് മിഥുന്‍ ചാലിശേരി ആണ്. കോസ്റ്റ്യൂം മെല്‍വി ജെ. മേക്കപ്പ് അമല്‍ ചന്ദ്രനാണ് നിര്‍വഹിക്കുന്നത്. പ്രൊജക്ട് കോഡിനേറ്റര്‍ ഷനീമും ഭാവനയുടെ ചിത്രത്തിന്റെ പിആര്‍ഒ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സും മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്തുമായിരുന്നു.

Read More: 'സ്‍നേഹം നിറയ്ക്കുന്നതിന് നന്ദി', ഭാര്യക്ക് ആശംസകളുമായി മഹേഷ് ബാബു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക