തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന്‍ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. 

ലച്ചിത്ര താരം ലുക്മാന്‍(Lukman) വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നിരവധി സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ. 'കെഎല്‍ 10 പത്ത്' എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. ശേഷം വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന്‍ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന നടന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

YouTube video player

'ഓപ്പറേഷന്‍ ജാവ'ക്ക് കയ്യടിച്ച് മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് ലുക്മാൻ

പല കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ'. സിനിമയുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് സുരേഷ് ​ഗോപി അടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ലുക്മാന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചത്. സിനിമയിൽ വിനയദാസൻ എന്ന കഥാപാത്രത്തെ ആയിരുന്നു ലുക്മാൻ അവതരിപ്പിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലുക്മാൻ തന്നെയാണ് വിവരം പങ്കുവെച്ചത്.

Read Also: 'ഓപ്പറേഷന്‍ ജാവ' ബോളിവുഡിലേക്ക്; കൈമാറിയത് റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങള്‍

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും. 

Archana 31 not out : 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയറ്ററുകളിലേക്ക്, നന്ദി പറഞ്ഞ് ഐശ്വര്യ ലക്ഷ്‍മി

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രം 'അര്‍ച്ചന 31 നോട്ട് ഔട്ട്'(Archana 31 not out)തിയറ്ററുകളിലേക്ക് എത്തുകയാണ്. ഐശ്വര്യ ലക്ഷ്‍മി ചിത്രം നാളെയാണ് (ഫെബ്രുവരി 11) തിയറ്ററുകളിലേക്ക് എത്തുക. 'അര്‍ച്ചന 31 നോട്ട് ഔട്ടി'ന്റെ ഫോട്ടോകളും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും വേണമെന്ന് ഐശ്വര്യ ലക്ഷ്‍മി പറയുന്നു.

നാളെ ഈ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളുമുണ്ടായിരിക്കണം. 'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ അഭിനേതാക്കളെയും ക്ര്യൂവിനെയും ഓര്‍ക്കുന്നു. എന്നെ പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി. ഈ സിനിമ ഇതുവരെ എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുമെന്നും റിവ്യുവിനായി കാത്തിരിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്‍മി എഴുതിയിരിക്കുന്നു.