Asianet News MalayalamAsianet News Malayalam

'കല്‍ക്കിയുടെ വിജയത്തിലും പ്രഭാസ് അങ്ങനെയാണ്', സിനിമ നടി മാളവിക മോഹനന്റെ വാക്കുകള്‍

മാളവിക മോഹനൻ നടൻ പ്രഭാസിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

Malayalam actor Malavika Mohanan about Prabhas hrk
Author
First Published Aug 25, 2024, 11:56 AM IST | Last Updated Aug 25, 2024, 11:56 AM IST

തെന്നിന്ത്യയില്‍ രാജ്യമൊട്ടാകെ സ്വീകാര്യത നേടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഹിറ്റായി. കല്‍ക്കിയില്‍ നിറഞ്ഞാടുകയായിരുന്നു നടൻ പ്രഭാസ്. മാളവിക മോഹനൻ പ്രഭാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കല്‍ക്കി 2898 എഡി റിലീസിനുമുന്നേ താൻ പ്രഭാസിനൊപ്പം പ്രവര്‍ത്തിച്ചിച്ചു. അദ്ദേഹം എളിമയുള്ളതും സാധാരണക്കാരനുമായ വ്യക്തിയാണ്. കല്‍ക്കിയുടെ വൻ വിജയം ഒരിക്കലും താരത്തില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതില്‍ ഞാൻ ആവേശത്തിലാണ്, താരത്തിന്റെ എനര്‍ജി മറ്റുള്ളവരിലേക്കും പകരുന്നതാണ് എന്നും പറയുന്നു മാളവിക മോഹനൻ.

പ്രഭാസ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം രാജാ സാബാണ്. ചിത്രീകരണം ഏതാണ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് രാജാ സാബിലാണ് മാളവിക മോഹനനും കഥാപാത്രമായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയും ആണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായാലും പ്രഭാസ് പാൻ ഇന്ത്യൻ താരമായി വീണ്ടും ചര്‍ച്ചയായിരിക്കുന്നു. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ വിജയമായിരിക്കുകയാണെന്നും 1200 കോടിയോളം നേടിയെന്നുമാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കളും.

Read More: നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios