Asianet News MalayalamAsianet News Malayalam

നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി യുവ നടി

'സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടു.'

Malayalam young actress allegations against Riyaz Khan hrk
Author
First Published Aug 25, 2024, 10:35 AM IST | Last Updated Aug 25, 2024, 6:05 PM IST

സിനിമാ നടൻ റിയാസ് ഖാൻ എതിരെയും ഗുരുതര ആരോപണം. നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് യുവ നടി രേവതി സമ്പത്ത് വെളിപ്പെടുത്തി. ഫോണില്‍ റിയാസ് ഖാൻ അശ്ലീലം പറഞ്ഞുവെന്ന് നടി രേവതി സമ്പത്ത് വ്യക്തമാക്കി. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി.

സിദ്ധിഖിനെതിരെ തെളിവുകള്‍ ഉണ്ടെന്നും രേവതി സമ്പത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി മുന്നോട്ടുപോയാൽ കരിയറിൽ തലവേദനയാകും. ഇപ്പോഴേ മനസ്സമാധാനം കിട്ടുന്നില്ല.  നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പുണ്ടാകണമെന്നും നടി ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകും മുമ്പ് 2016ല്‍ തന്നെ സിദ്ധിഖ് പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. താരസംഘടനയുടെ പ്രസിഡന്‍റ്  മോഹന്‍ലാലിനാണ് നടൻ സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്നതിനാല്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ നീക്കം.

സംവിധായകനും നടനുമായ രഞ്ജിത്ത് ഇന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. മോശമായി പെരുമാറിയെന്ന നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രഞ്ജിത്തിന്‍റെ രാജി. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയുടെ സമയത്തായിരുന്നു സംഭവം.  ഒരു രാത്രി മുഴുവൻ ഹോട്ടലിൽ താൻ കഴിഞ്ഞത് പേടിച്ചാണെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. പിന്നീട് മറ്റ് മലയാള സിനിമയിലും തനിക്ക് അവസരം കിട്ടിയില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. മോശം പെരുമാറ്റം അന്ന് എതിർത്തതുകൊണ്ടാണ് തനിക്ക് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുകയും ചെയ്‍തിരുന്നു. സിനിമാ ചർച്ചകൾ നടക്കുമ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ സിനിമാ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

Read More: 'ആരോപണത്തില്‍ തന്നെയാണ് രാജി': ആദ്യ പ്രതികരണം നടത്തി സിദ്ദിഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios