പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സ്

ചിയാന്‍ വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച സിനിമാ പ്രഖ്യാപനമായിരുന്നു അദ്ദേഹം നായകനാവുന്ന പുതിയ ചിത്രം വീര ധീര ശൂരന്‍ 2 ന്‍റേത്. പണ്ണൈയാറും പത്മിനിയും മുതല്‍ ചിത്ത വരെയുള്ള ശ്രദ്ധ നേടിയ സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയ താരനിരയാണ് അണിനിരക്കുന്നത്. എസ് ജെ സൂര്യയ്ക്കും ദുഷറ വിജയനുമൊപ്പം മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സുരാജിനൊപ്പം മലയാളത്തില്‍ നിന്ന് മറ്റൊരു പ്രധാന തൂരം കൂടി ചിത്രത്തിന്‍റെ ഭാഗമാവുമെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്. സിദ്ദിഖ് ആണ് അത്. 

സിദ്ദിഖിന്‍റെ ചിത്രത്തിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ സഹിതമാണ് നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട, ചിത്രത്തിന്‍റെ 3.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗമാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് ചിത്രത്തെ സംബന്ധിച്ചുള്ള വലിയ കൗതുകം. കഥാപാത്രങ്ങള്‍ക്കായി എത്ര അധ്വാനം ചെയ്യാനും മടിയില്ലാത്ത വിക്രത്തിന്‍റെ വേറിട്ട ഗെറ്റപ്പുമായിരിക്കും ചിത്രത്തിലേത്.

Scroll to load tweet…

ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, കലാസംവിധാനം സി എസ് ബാലചന്ദര്‍, സൗണ്ട് ഡിസൈന്‍ വിനോദ് തനിഗസലം, സൗണ്ട് മിക്സ് ടി ഉദയ് കുമാര്‍, ചീഫ് മേക്കപ്പ് ഡിസൈനര്‍ വി കലൈയഴകന്‍, വസ്ത്രാലങ്കാരം കവിത ജെ, സ്റ്റില്‍സ് തേനി മുരുകന്‍.

ALSO READ : ഒന്നാമത് 'ഗോട്ട്' അല്ല; തമിഴ് പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന 5 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം