Asianet News MalayalamAsianet News Malayalam

യഥാർത്ഥ സംഭവം, അജിത്ത്- രജനി ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റേഴ്സ്; ദിലീപ് ചിത്രം'തങ്കമണി' അപ്ഡേറ്റ്

ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്. 

malayalam film actor dileep big budget movie Thankamani first look nrn
Author
First Published Oct 21, 2023, 7:15 PM IST

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദൻ ആണ്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ സിനിമ കൂടിയാണിത്. ബിഗ് ബജറ്റ് ചിത്രമാണ്.  അതേസമയം, 'തങ്കമണി' സംഭവം നടന്ന് ഇന്ന് 37 വർഷങ്ങൾ പൂർത്തിയാകുകയാണ്. 

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.

1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി. ഈ സംഭവങ്ങൾ ആണ് "തങ്കമണി" എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്. 

malayalam film actor dileep big budget movie Thankamani first look nrn

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സൂപ്പർ മെഗാ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കിയ സ്റ്റണ്ട് ശിവയും, ടൊവിനോയുടെ തല്ലുമാലക്കും അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തുണിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും, പൃഥ്വിരാജ് - ബിജു മോനോൻ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശിക്കും', അജിത്തിന്റെ മെഗാ ഹിറ്റ്‌ ചിത്രമായ 'ബില്ല'ക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും ചേർന്നാണ് കൊറിയോഗ്രാഫി. അതുകൊണ്ട് തന്നെ 'തങ്കമണി' തിയറ്ററുകളിൽ വിസ്മയകാഴ്ച്ച ആവുമെന്ന് ഉറപ്പിക്കാം. ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

കത്തിക്കയറി 'ലിയോ', 'എൽസിയു'വിലെ എൻഡ് ​​ഗെയിം ആ ചിത്രം; തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ്- ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന- ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios