ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു ദീപു.

തൃശ്ശൂർ: കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്. നാല്പത്തി ഒന്ന് വയസായിരുന്നു. 

രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു ദീപു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു.

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ആളാണ് ദീപു. ഇദ്ദേഹം ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ തന്നെയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണൻ.

അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപ്രവര്‍ത്തകന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് രംഗത്തെത്തുന്നത്. 

നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു