Asianet News MalayalamAsianet News Malayalam

Summer in Bethlehem 2 : ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 

malayalam film  Summer in Bethlehem second part
Author
Kochi, First Published Apr 25, 2022, 8:38 AM IST

ലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം(Summer in Bethlehem). മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്.  

malayalam film  Summer in Bethlehem second part

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ ആമിയേയും നിരഞ്ജനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മിനിറ്റുകള്‍ കൊണ്ട് സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചത്. ഈ ചോദ്യത്തിന് ഉത്തരം രണ്ടാം ഭാ​ഗത്ത് ഉണ്ടാകുമോ എന്നാണ് സിനിമാസ്വാദകർ ചോദിക്കുന്നു.

ഒടുവിൽ മോഹൻലാലിന്റെ പ്രഖ്യാപനം; ബി​ഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്

ബി​ഗ് ബോസ് സീസൺ നാലിൽ(Bigg Boss) നിന്നും മൂന്നാമത്തെ മത്സരാർത്ഥിയും പുറത്തേക്ക്. ആദ്യം ഷോയിൽ നിന്നും പുറത്തായത് ജാനകി ആയിരുന്നെങ്കിൽ രണ്ടാമത് എലിമിനേറ്റ് ആയത് ശാലിനി ആയിരുന്നു. ഇന്നിതാ മൂന്നാമത്തെ മത്സരാർത്ഥിയായി അശ്വിനും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ബ്ലെസ്ലി, അശ്വിൻ, സൂരജ്, റോബിൻ എന്നിവരായിരുന്നു ഈ ആഴ്ച എവിഷനിൽ വന്നിരുന്നത്. 

മത്സരാർത്ഥികളോട് കുശലം ചോദിച്ച ശേഷമായിരുന്നു മോഹൻലാൽ എവിഷൻ പ്രഖ്യാപിച്ചത്. കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് താൻ എത്രതവണ അശ്വിനോട് പറഞ്ഞതാണെന്ന് മോഹൻലാൽ പറയുന്നുണ്ട്. അത് ഉപയോ​ഗിച്ചില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒടുവിൽ അശ്വിന്റെ പേരെഴുതിയ കാർഡ് മോഹൻലാൽ കാണിക്കുകയും ഔട്ട് ആതായി പ്രഖ്യാപിക്കുകയുമായിരുന്നു. ശേഷം പിന്നാലെ ബി​ഗ് ബോസിലെ ഓരോരുത്തരോട് നന്ദി പറഞ്ഞ ശേഷം അശ്വിൻ വീടിന്റ പടിയിറങ്ങുക ആയിരുന്നു.

ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബി​ഗ് ബോസിൽ എത്തി ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി മാറിയ ആളാണ് അശ്വിൻ. ആദ്യ ആഴ്ചയിൽ ഷോയിൽ അശ്വിൻ തിളങ്ങി നിന്നു.  വീട്ടിലെ എല്ലാ കാര്യങ്ങളിലും അശ്വിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഷോയ്ക്ക് പുറത്ത് അശ്വിന് ഫാൻസ് ​ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടത്. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ എത്തിയപ്പോഴേക്കും ഒരു കോർണറിലേക്ക് അശ്വിൻ മാറുകയായിരുന്നു. ഇക്കാര്യം മോഹൻലാലും മത്സരാർത്ഥികളും പലപ്പോഴായി തുറന്നുപറഞ്ഞിട്ടുമുണ്ട്. ഈ ആഴ്ചയിൽ എവിഷൻ ലിസ്റ്റിൽ വന്നവരുടെ പേരുകൾ പുറത്തുവന്നപ്പോൾ തന്നെ ആശ്വിൻ ആകും പുറത്തുപോകുക എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. 

Follow Us:
Download App:
  • android
  • ios