യുവ സംവിധായകൻ ശ്രീജിത്ത് എം നായർ ഒരുക്കിയ 'ആരംഭം ഒരു അൽബാനിയോ കഥ' എന്ന പുതിയ ചിത്രം റിലീസിന് തയ്യാറായി

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത് എം നായർ കഥയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം 'ആരംഭം ഒരു അൽബാനിയോ കഥ' റിലീസിന് ഒരുങ്ങി. ഹൃദയസ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് ഈ ചിത്രത്തിന്‍റേതെന്ന് സംവിധായകൻ ശ്രീജിത്ത് എം നായർ വ്യക്തമാക്കി. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ പറഞ്ഞു. സിനിമ അടുത്ത മാസം ആദ്യവാരം തിയറ്ററിലെത്തും.

ബാനർ വനശ്രീ ക്രീയേഷൻസ്, ഒ എംസി എന്റർടെയിൻമെന്റ്സ്, കഥ, സംവിധാനം ശ്രീജിത്ത്‌ എം നായർ, തിരക്കഥ, സംഭാഷണം ശ്രീജിത്ത്‌ എം നായർ, രാഗേഷ് ദിപു, നിർമ്മാണം കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ്, വിതരണം ഗുഡ്‌വിൽ എന്റർടെയ്ന്‍മെന്‍റ്സ്, ക്യാമറ സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ, എഡിറ്റർ വിശാഖ് ജെ എൽ, ഗാനരചന സിന്ധു എസ് കുറുപ്പ്, അജിത് കെ ജോസഫ്, സുനിൽ രാമചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം ജയകാർത്തി.

അഭിനേതാക്കൾ- നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ്സ് നീലീശ്വരം, സമുദ്ര സാജൻ, പാർവതി ബിനു, സൂര്യ നാരായണൻ, വിഘ്‌നേഷ് വാസവൻ, രജീഷ് മതുകോത്ത്, ബിബിൻ സേവ്യർ, കാളിയർ ഡോളി, ഗ്രീഷ്മ, അസ്‌ലം, അഞ്ജിത, പ്രിൻസ്, ചിന്നു, കുരിയക്കോസ്, വിവേകാനന്ദൻ, ബാബു. പിആര്‍ഒ- പി ആർ സുമേരൻ. കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാളം തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming