അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇൻ ദുബായ്'. 

'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കറിയയുടെ(zakariya) തിരക്കഥയിലും നിർമ്മാണത്തിലുമൊരുങ്ങുന്ന 'മോമോ ഇൻ ദുബായ്'(Momo in Dubai) എന്ന ചിൽ ഡ്രൻസ് -ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശിശുദിനത്തിൽ പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇൻ ദുബായ്'. ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസ് എന്നിവയുടെ ബാനറിൽ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവർ ചേർന്നാണ് ' മോമോ ഇൻ ദുബായ് ' നിർമ്മിക്കുന്നത്. സക്കറിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെയും ഡോക്ടർ ഹിക്മത്തുള്ളയുടെയും വരികൾക്ക് ജാസി ഗിഫ്റ്റ് ഗഫൂർ എം ഖയൂമും എന്നിവർ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാവാവുന്ന ചിത്രം കൂടിയാണിത്. 

എഡിറ്റർ-രതീഷ് രാജ്.പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,കോസ്റ്റ്യൂം ഡിസൈനർ-ഇർഷാദ് ചെറുകുന്ന്,സ്റ്റിൽസ്-സിനറ്റ് സേവ്യർ, പരസ്യക്കല-പോപ് കോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഇർഷാദ് പരാരി, സൗണ്ട് ഡിസൈൻ- വിക്കി & കിഷൻ,കാസ്റ്റിം ഡയറക്ടർ-നൂറുദ്ധീൻ അലി അഹ്മദ്, പ്രൊഡക്ഷൻ കോർഡിനേഷൻ-ഗിരീഷ് അത്തോളി, വാർത്ത പ്രചരണം-എ എസ് ദിനേശ്, ആതിര ദിൽജിത്ത്.