ഡോൺ പാലത്തറ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം‘ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

സിംഗിള്‍ ഷോട്ടിലാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. സജി ബാബുവാണ് സിനിമോട്ടോഗ്രഫി. ഡോണും, റിമ കല്ലിങ്കലും, ജിതിനും തന്നെയാണ് ചിത്രത്തിലെ സംഭാഷണം തയ്യാറാക്കിയത്. സംഗീതം ബേസില്‍ സി.ജെ.

"സന്തോഷത്തിന്റെ ഒന്നാം രഹസ്യം" എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിൻ...

Posted by Don Palathara on Saturday, 17 October 2020

ശവം, വിത്ത്, 1956- മധ്യതിരുവിതാംകൂർ, എന്നീ ചിത്രങ്ങൾക്ക് ശേഷം പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1956- മധ്യതിരുവിതാംകൂർ എന്ന ചിത്രം 42ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.