രാജേശ്വരി' അവിടുള്ള അത്രയുംകാലം 'അപ്പു'വിന് സ്വസ്ഥതയുണ്ടാകില്ലെന്നും, എങ്ങനെയെങ്കിലും 'അപ്പു' ഒന്ന് തിരിച്ചെത്തിയാല്‍ മതിയെന്നുമെല്ലാമാണ് 'ഹരി' എല്ലാവരോടുമായി പറഞ്ഞിരുന്നത്.

മലയാളി പ്രേക്ഷക്ഷകരുടെ ഏറ്റവും പ്രിയ്യപ്പെട്ട പരമ്പരയായ സാന്ത്വനം' അത്യന്തം കലുഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്തിനാണെന്നുപോലും മനസ്സിലാകാത്ത ഒരു തരത്തിലുള്ള ശത്രുതയാണ് 'അപര്‍ണ്ണ' എന്ന 'അപ്പു'വിന്റെ വീട്ടുകാര്‍ 'സാന്ത്വനം' വീടിനോട് ചെയ്‍തുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞായാല്‍ വീട്ടുകാരും ഒന്നിക്കും എന്ന ചൊല്ലെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള ശത്രുതയാണ് ഇവിടെ കാണുന്നത്. 'അപ്പു'വിന്റെ പ്രസവകാലത്ത് 'അമരാവതി' വീട്ടിലേക്ക് (തമ്പിയുടെ വീട്), 'സാന്ത്വനം' വീട്ടുകാര്‍ അപ്പുവിനെ കാണാനെത്തിയപ്പോള്‍ സമാനതകളില്ലാതെയാണ് 'തമ്പി'യും സഹോദരി 'രാജേശ്വരി'യും മറ്റും അപമാനിച്ചത്.

എന്നാല്‍ അതിനെല്ലാം തിരിച്ചതി കിട്ടിയിരിക്കുകയാണിപ്പോള്‍. 'രാജേശ്വരി' അവിടുള്ള അത്രയുംകാലം 'അപ്പു'വിന് സ്വസ്ഥതയുണ്ടാകില്ലെന്നും, എങ്ങനെയെങ്കിലും 'അപ്പു' ഒന്ന് തിരിച്ചെത്തിയാല്‍ മതിയെന്നുമെല്ലാമാണ് 'ഹരി' എല്ലാവരോടുമായി പറഞ്ഞിരുന്നത്. അത് ഫലിച്ചിരിക്കുകയാണിപ്പോള്‍. ഫോണ്‍ വരെ കൊടുക്കാതെയാണ് 'അപ്പു'വിനെ അമരാവതി വീട്ടില്‍ കിടത്തിയിരുന്നത്. ഇത് ജയിലാണോയെന്ന തരത്തില്‍ അമ്മയോട് തര്‍ക്കിച്ച് ഫോണ്‍ വാങ്ങിയെടുക്കുന്ന 'അപ്പു'വിനേയും കഴിഞ്ഞ എപ്പിസോഡില്‍ കാണാമായിരുന്നു. 'ലക്ഷ്‍മി'യമ്മ തലകറങ്ങി വീണതെല്ലാം അറിയുന്നതോടെ 'അപ്പു'വിന്റെ സകലമാന നിയന്ത്രണങ്ങളും നഷ്ടമാകുന്നു. അങ്ങനെ വീട്ടുകാരോട് പ്രശ്‌നമുണ്ടാക്കിയാണ് 'അപ്പു' സാന്ത്വനത്തിലേക്ക് എത്തിയിരിക്കുന്നത്. അങ്ങനൊരു മടങ്ങിവരവ് പ്രതീക്ഷിച്ചതുപോലെതന്നെ, 'സാന്ത്വനം' ഒന്നാകെ 'അപ്പു'വിനും കുഞ്ഞിനും വേണ്ട സന്തോഷവും, സമാധാനവും, സ്‌നേഹവുമെല്ലാം വാരിക്കോരി കൊടുക്കുന്നതാണ് പുതിയ എപ്പിസോഡില്‍ കാണുന്നത്. 'അപ്പുവും കുഞ്ഞും' 'സാന്ത്വന'ത്തില്‍ എത്തിയതിന്റെ ശരിക്കുള്ള സന്തോഷം കാണാവുന്നത് 'ബാലന്റേ'യും 'ദേവി'യുടേയും മുഖത്താണ്. ഇതുവരെ കണ്ട 'ബാലനും' 'ദേവി'യുമല്ല സീരിയലില്‍ ഇപ്പോഴുള്ളത്. മാതൃത്വം തുളുമ്പുന്ന മുഖത്തോടെയാണ് 'ദേവി' കുഞ്ഞിനെ പരിചരിക്കുന്നതും മറ്റും, ബാലനും അങ്ങനെ തന്നെ.

ബാലനും ദേവിയും കുഞ്ഞിനും 'അപ്പു'വിനും തങ്ങളുടെ റൂം കൊടുത്തിട്ട് സന്തോഷത്തോടെ മാറിയിരിക്കുകയാണ്. അത് വേണ്ടായെന്ന് 'അപ്പു' പറയുന്നെങ്കിലും, ഇതെല്ലാം കാലേകൂട്ടിയുള്ള പ്ലാന്‍ ആണെന്നും, ഉപേക്ഷ വേണ്ടെന്നുമാണ് 'ബാലനും' 'ദേവി'യും പറയുന്നത്. കുഞ്ഞ് വലുതാകുമ്പോഴുള്ളതു വരെയുള്ള സംഗതികള്‍ ആലോചിച്ച് സന്തോഷിക്കുകയാണ് 'ദേവി'യും 'ബാലനും'. കുഞ്ഞിനെക്കൊണ്ട് തൊടിയിലാകെ നടക്കണമെന്നും, അങ്കണവാടിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകണം എന്നുമെല്ലാം രണ്ടാളും പ്ലാന്‍ ചെയ്യുന്നുണ്ട്.

ഒരു കുഞ്ഞിക്കാലിനായുള്ള ഒരുക്കത്തിലാണ് പ്രേക്ഷകരുടെ 'ശിവാഞ്ജലി' എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ലഘു സംഭാഷണങ്ങളും പുതിയ എപ്പിസോഡില്‍ കാണാം. 'അഞ്ജലി'യും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട്. പെട്ടന്നുതന്നെ പരമ്പരയിലേക്ക് ഇനിയൊരു അതിഥികൂടി എത്തുമോ എന്നാണ് പ്രേക്ഷകരും ആകാംക്ഷയോടെ ആലോചിക്കുന്നത്. എന്തായാലും അക്ഷരാര്‍ഥത്തില്‍ സംഭവബഹുലമാണ് സാന്ത്വനം സീരിയലിലെ കാര്യങ്ങള്‍.

Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

YouTube video player