Asianet News MalayalamAsianet News Malayalam

'സുമിത്ര'യോടൊപ്പം സ്റ്റേഷനില്‍ ഹാജരായി 'ശീതള്‍', 'കുടുംബവിളക്ക്' റിവ്യു

'സച്ചിൻ' മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അറിയില്ലെന്നാണ് 'ശീതള്‍' പൊലീസിനോട് പറയുന്നത്- 'കുടുംബവിളക്ക്' റിവ്യു.

 

Malayalam serial Kudumbavilakku latest episode review
Author
First Published Sep 16, 2022, 10:21 AM IST

ശക്തയായ വീട്ടമ്മയുടെ കഥ നാടകീയമായി പറഞ്ഞപ്പോള്‍, ജനഹൃദയങ്ങള്‍ സ്വീകരിച്ച പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന സ്ത്രീയുടെ വെറും വീട്ടമ്മയില്‍ നിന്നും, ബിസിനസ് വീട്ടമ്മയിലേക്കുള്ള യാത്രയാണ് കഥയുടെ പുരോഗതി. അതിനിടെ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളും, കുടുംബാംഗങ്ങളെക്കൊണ്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കി മാറ്റുന്നുണ്ട്. സുമിത്രയുടെ മുന്‍ ഭര്‍ത്താവിന്റെ, ഇപ്പോഴത്ത ഭാര്യയായ 'വേദിക'യായിരുന്നു വളരെക്കാലം 'സുമിത്ര'യ്ക്ക് തലവേദനയായിരുന്നത്. എന്നാല്‍ തന്റെ ഇളയ മകളെക്കൊണ്ടുള്ള കുടുക്കിലാണ് 'സുമിത്ര'യുള്ളത്. ഈ കുടുക്ക് ഒരു ഊരാക്കുടുക്ക് ആകുമോ എന്ന പേടിയിലാണ് പ്രേക്ഷകരും 'സുമിത്ര'യുമുള്ളത്.

ഹോസ്റ്റലില്‍ നിന്നുകൊണ്ട് കൊളേജ് വിദ്യാഭ്യാസത്തിന് പോയിരിക്കുന്ന 'ശീതള്‍' ഒരു പ്രണയബന്ധത്തില്‍ എത്തിച്ചേരുകയായിരുന്നു. 'സച്ചിന്‍' എന്ന യുവാവുമായുള്ള പ്രണയം നല്ല രീതിയില്‍ പോകുന്നതിനിടെ 'സച്ചിന്' പല രഹസ്യങ്ങളും ഉള്ളതായി പ്രേക്ഷകര്‍ അറിയുകയായിരുന്നു. അത് സത്യമാവുകയും, 'സച്ചിന്‍' വലിയൊരു മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് എല്ലാവരും മനസ്സിലാക്കുകയും ചെയ്യുന്നു.  ഒളിവിലായിരിക്കുന്ന 'സച്ചിനെ' അന്വേഷിച്ച് പൊലീസ് ഇറങ്ങിയിരിക്കുകയാണ്. 'സച്ചിനെ കണ്ടെത്താനായി ഏതറ്റവും വരെ പോകാനാണ് പൊലീസിന്റെ തീരുമാനം. അതുകൊണ്ടുതന്നെ സച്ചിന്റെ ഗേള്‍ഫ്രണ്ടായ 'ശീതളി'നെ  ചോദ്യം ചെയ്യാന്‍ പൊലീസ് താല്‍പര്യപ്പെടുന്നുമുണ്ട്. 'സച്ചിന്‍' മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് അറിഞ്ഞതുമുതല്‍ വീട്ടുകാരെല്ലാംതന്നെ 'ശീതള്‍'-'സച്ചിന്‍' ബന്ധത്തെ എതിരിക്കുന്നുമുണ്ട്.

പൊലീസ് കണ്‍ട്രോള്‍ റുമിലേക്ക് ആരോ വിളിച്ചുപറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ശീതളി'ന്റെ പേര് ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ വന്നതെന്നാണ് 'രോഹിത്ത്' 'സുമിത്ര'യോട് പറയുന്നത്. 'ശീതളി'നെ വിവരങ്ങള്‍ ഒന്നും അറിയിക്കാതെ എസിപി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നാണ് 'രോഹിത്ത്' 'സുമിത്ര'യോട് പറയുന്നത്. അതുപോലെതന്നെ 'സുമിത്ര' ചെയ്യുന്നുമുണ്ട്. കൊളേജ് അവധിയായിട്ടുകൂടി, കൊളേജിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞാണ് 'ശീതളി'നെ സുമിത്ര പൊലീസിനടുത്തേക്ക് കൊണ്ടുപോകുന്നത്. പൊലീസ് ഓഫീസിലെത്തുന്ന 'ശീതള്‍' ആകെ വെപ്രാളപ്പെട്ടുപോകുകയും, പോരാത്തതിന് എസിപിയുടെ ചോദ്യം ചെയ്യലില്‍ 'ശീതള്‍' ആകെ പേടിക്കുകയും ചെയ്യുന്നുണ്ട്. 'സച്ചിനെ' പരിചയമുണ്ട് എന്നല്ലാതെ, അയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതൊന്നും അറിയില്ലെന്നും, തനിക്ക് അതിലൊരു പങ്കും ഇല്ലെന്നും 'ശീതള്‍' വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇനിയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് 'എസിപി ശീതളി'നോട് പറയുന്നത്.

പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്ന 'ശീതള്‍' 'സുമിത്ര'യോട് പറയുന്നത് ആരോ 'സച്ചിനെ' കുടുക്കാന്‍ കളിക്കുന്നതാണ് ഇതെന്നും, അവന്‍ പാവമാണെന്നുമാണ്. എല്ലാത്തിനും പുറകില്‍ കുറച്ച് ദിവസമായി അടങ്ങിയിരിക്കുന്ന 'വേദിക'യാണോ എന്നാണ് ആരാധകരുടെ സംശയം. സംശയം മാറ്റാനായി വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios