Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ എന്നെത്തും? 'മാളികപ്പുറം' സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു; ഒപ്പം പുതിയ ട്രെയ്‍ലറും

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒടിടി റിലീസ് ആയി ഒരു സിനിമ എത്തുന്നത് ഏത് ഭാഷയിലും അപൂര്‍വ്വമാണ്.

malikappuram ott release date unni mukundan disney plus hotstar nsn
Author
First Published Feb 8, 2023, 7:09 PM IST

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയില്‍ കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്തിത്തുടങ്ങിയതോടെ വാരങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് കാര്യമായി പ്രേക്ഷകര്‍ ഉണ്ട്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. മാളികപ്പുറം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ സ്ട്രീമിംഗ് തീയതിയും അറിയിച്ചിരിക്കുകയാണ് അവര്‍. ഫെബ്രുവരി 15 ന് ചിത്രം ഒടിടി പ്രദര്‍ശനം ആരംഭിക്കും. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒടിടി റിലീസ് ആയി ഒരു സിനിമ എത്തുന്നത് ഏത് ഭാഷയിലും അപൂര്‍വ്വമാണ്.

ALSO READ : കരണ്‍ ജോഹറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍.

അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രണ്‍ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ്, സ്റ്റിൽസ് രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ, മാനേജേഴ്ല് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പിആർഒ മഞ്ജു ഗോപിനാഥ്.

Follow Us:
Download App:
  • android
  • ios