ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം നാളെ തിയേറ്ററിലെത്തും. പല തിയേറ്ററുകളിലും ചിത്രത്തിന്റെ ആദ്യ ദിന ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ്  തിയേറ്ററുകളിലെത്തുക. ചിത്രത്തിന് ആശംസകൾ നേർന്ന് മഞ്ജു വാര്യർ, നിവിൻ പോളി, ടൊവിനോ, രമേഷ് പിഷാരടി അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.


 

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.