മാമാങ്കം സിനിമയില്‍ നായികയായ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം നടക്കുക.

ദില്ലി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. 2012 മുതലുള്ള പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്.  വിവാഹ നിശ്ചയവും വിവാഹവും ഒരേദിവസമായിരിക്കും. 50 പേര്‍ക്കാണ് ക്ഷണമുണ്ടാകുക. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുക. വിവാഹത്തിന് എത്തുന്നവരോട് മാസ്‍ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‍കും സാനിറ്റൈസറും ഉണ്ടായിരിക്കും. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാൻ 30 മിനുട്ടിന്റെ ഇടവേളകളില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.