വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്ന ചിത്രത്തിലും മമിത ബൈജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത. ഈ അവസരത്തിൽ ​ഡ്രാ​ഗൺ എന്ന ചിത്രത്തിലൂടെ തമിഴകത്ത് വൻ താരോദയമായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിലാണ് മമിത നായിക ആവുകയാണ്. നേരത്തെ തന്നെ സിനിമ സംബന്ധിച്ച വിവരങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പൂജയും കഴിഞ്ഞിരിക്കുകയാണ്. 

സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥൻ. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥന്‍ ആയിരുന്നു. കോമാളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന പ്രദീപ് രംഗനാഥന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം.

അനിയത്തിപ്രാവിന് 28 വയസ്സ്; ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞ് 'സുധി'

View post on Instagram

മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രത്തിലും മമിത നായികയാകും. അടുത്തിടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്‍റെ പേര്. ദിബു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ദിനേഷ് കെ ബാബു, എഡിറ്റിംഗ് സാന്‍ ലോകേഷ്, കലാസംവിധാനം എ ഗോപി ആനന്ദ്, സ്റ്റണ്ട് കൊറിയോഗ്രഫി വിക്കി. ലവ് സ്റ്റോറി പറയുന്ന ചിത്രമാണിത്. വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്ന ചിത്രത്തിലും മമിത ബൈജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം ജനുവരി 9ന് തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..