മലയാളത്തിലെ ശ്രദ്ധേയനായ, നടൻ ഗോകുലൻ ഇന്ന് വിവാഹിതനായി. പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത  ബന്ധുക്കള്‍ വിവാഹചടങ്ങിന് എത്തി. ലോക് ഡൗണ്‍ ആയതിനാല്‍ എല്ലാവര്‍ക്കും വിവാഹത്തിന് എത്താനായില്ല. എന്തായാലും ഗോകുലനെയും ഭാര്യ ധന്യയെയും മമ്മൂട്ടി വിവാഹവിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.

ലോക് ഡൗണിന് ശേഷം വീട്ടിലേക്ക് വരാനാണ് മമ്മൂട്ടി ഗോകുലനെ ക്ഷണിച്ചിരിക്കുന്നത്. ലോക് ഡൗൺ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചായിരുന്നു വിവാഹം. ഒട്ടേറെ ആരാധകരാണ് ഗോകുലന് വിവാഹ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ഗോകുലൻ. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി സിനിമയില്‍ തിരക്കേറുകയാണ് ഗോകുലന്.