Asianet News MalayalamAsianet News Malayalam

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ.

mammootty and mohanlal star whatsapp channel nrn
Author
First Published Sep 13, 2023, 8:25 PM IST

'വാട്ട്സ്ആപ്പ് ചാനൽ' ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. 

'എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ', എന്നാണ് ചാനൽ അവതരിപ്പിച്ച് മോഹൻലാൽ കുറിച്ചത്. 

'എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ, ചാനലിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്', എന്നാണ് മമ്മൂട്ടി കുറിച്ചത്.

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ​ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവ എല്ലാം തന്നെ ചാനലില്‍ പങ്കുവയ്ക്കാനാകും.

ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഒരാൾക്ക് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ 'അപ്‌ഡേറ്റ്‌സ്' എന്ന പ്രത്യേക ടാബിലാകും കാണാൻ സാധിക്കുക. ചാനലുകൾ തിരയാനുള്ള  സൗകര്യവും ഇതിലുണ്ടായിരിക്കും. അതേസമയം ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ. 30 ദിവസത്തിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

ടൊവിനോയുടെ ആദ്യ സംവിധായകൻ; സജീവൻ അന്തിക്കാടിന്റെ 'ലാ ടൊമാറ്റിനാ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios