ഒരുപിടി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ നടനാണ് മമ്മൂട്ടി. മലയാളത്തില്‍ മുൻനിര താരങ്ങളുടെ കണക്കെടുത്താല്‍ മമ്മൂട്ടി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. പുതുമുഖ സംവിധായകരുടെ സിനിമകളില്‍ നായകനായി മമ്മൂട്ടി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഒരു പുതുമുഖ സംവിധായികയുടെ സിനിമയില്‍ നായകനാകുകയാണ് മമ്മൂട്ടി. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് അറിയിച്ചത്. പുഴു എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്.

വനിതാ ദിനത്തില്‍, റത്തീന ശർഷാദ്  എന്ന സംവിധായികയുടെ സിനിമയില്‍  പാര്‍വതിക്കൊപ്പം അഭിനയിക്കുന്നവെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രമുഖ ക്യാമറാമാൻ  തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. മമ്മൂട്ടി സിനിമയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.  മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

ദുൽഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

വിഷ്‍ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്.