റിയലിസ്റ്റിക് ഫണ്‍ മൂവി എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ്

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെഫീക്കിന്‍റെ സന്തോഷം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ അനൂപ് ആണ്. നേരത്തെ 'ഗുലുമാല്‍' എന്ന ടിവി ഷോയുടെ അവതാരകനായി ശ്രദ്ധ നേടിയ ആളാണ് അനൂപ്. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.

പഴയ മട്ടിലുള്ള ഒരു ചായക്കട മാത്രമാണ് പുറത്തെത്തിയ പോസ്റ്ററില്‍. 'ഈ ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ' എന്നൊരു ചോദ്യവും പോസ്റ്ററില്‍ ഉണ്ട്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ളയാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് രാജന്‍. കലാസംവിധാനം ഷാജി നടുവില്‍. വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. 

റിയലിസ്റ്റിക് ഫണ്‍ മൂവി എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ്. 'മേപ്പടിയാന്' ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതൽ അറിയിപ്പും ഉടനെ ഉണ്ടാകും. രണ്ട് നായികമാര്‍ ഉണ്ടാവും. ഉണ്ണി മുകുന്ദന്‍ ഇപ്പോൾ അഭിനയിക്കുന്ന ബ്രോ ഡാഡി, 12th മാൻ എന്നീ ചിത്രങ്ങൾക്കു ശേഷം സെപ്റ്റംബർ മൂന്നാം വാരം ഷൂട്ടിങ് ആരംഭിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona