2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഏജന്റിൽ ഭീഷ്മപർവ്വത്തിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി.

ഏജന്റിന്റെ സെറ്റിൽ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമാണ് ഭീഷ്മപർവ്വത്തിന്റെ വിജയം താരം ആഘോഷിച്ചത്. ഏജന്റിന്റെ നിർമ്മാതാക്കളായ എ കെ എന്റർടെയ്ൻമെൻറ്സാണ് വിജയാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി കേക്ക് മുറിച്ച് അഖിൽ അഖിനേനിയ്ക്കും സംവിധായകനും നൽകുന്നത് വീഡിയോയിൽ കാണാം.

അതേസമയം, കഴിഞ്ഞ ദിവസം ഏജന്റിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. 

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Read Also: Actor Suriya : ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ

അതേസമയം, എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എസ് എന്‍ സ്വാമിയാണ് രചന. പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

നേരത്തെ അഭിനയത്തോട് തനിക്കുള്ള ആഗ്രഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
ചാൻസ് ചോദിക്കാതെ ആരെങ്കിലും അവസരം തരുമോ. ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.