Asianet News MalayalamAsianet News Malayalam

'നൻപകൽ നേരത്ത് മയക്കം' ; ലോക്കേഷനിലെ മമ്മൂട്ടിയുടെ ഉറക്കം വൈറല്‍.!

ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

mammootty day sleep in floor of shooting location of nanpakal nerathu mayakkam viral on social media
Author
First Published Jan 24, 2023, 4:35 PM IST

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവായ എസ്. ജോര്‍ജ്. 

വെറും തറയില്‍ ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രത്തിന്‍റെ വേഷത്തില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്നാണ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാതൽ ആണ് അടുത്തിടെ ഷൂട്ടിം​ഗ് കഴിഞ്ഞ മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

'നൻപകല്‍ നേരത്ത് മയക്കം' തമിഴകത്തേക്കെത്തിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ്, അത്ഭുതപ്പെടുത്താൻ മമ്മൂട്ടി

മമ്മൂട്ടിയുടെ പകർന്നാട്ടം, അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ; നൻപകലിനെ കുറിച്ച് എം എ നിഷാദ്

Follow Us:
Download App:
  • android
  • ios