അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്ത്  മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. കുട്ടികളുടെ പഠന ചെലവുകൾക്ക് ആവശ്യമായ സഹായവും ഓണക്കിറ്റും താരം സമ്മാനിച്ചു. പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു കുട്ടികൾക്കുള്ള സഹായ വിതരണം. തമിഴ് താരം രാജ് കിരണും മമ്മൂട്ടിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ  ഷൂട്ടിംഗ് വരിക്കാരിശ്ശേരി മനയിൽ നടക്കുകയാണ്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.