നേരത്തെ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു.  

മ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ ചിത്രത്തിൽ ജോയിൻ ചെയ്ത് നടൻ മമ്മൂട്ടി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാ​ഗർകോവിലിലാണ് ഷൂട്ടിം​ഗ്. വിനായകന് ഒപ്പമുള്ള ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകും രം​ഗത്ത്. എത്തി. നേരത്തെ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു.

സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിതിൻ കെ ജോസ് ആണ് സംവിധാനം. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ഗൗതം വാസുദേവ് മേനോൻ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ സുരേഷ് ഗോപിയും പറഞ്ഞിരുന്നു. 

100 കോടി പടം, മോഹൻലാലിന് ഒപ്പം വീണ്ടും ആ താരം, ഇനി രണ്ട് മാസത്തെ കാത്തിരിപ്പ് മാത്രം

അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. തെക്ക് വടക്ക് എന്ന ചിത്രമാണ് വിനായകന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒക്ടോബര്‍ 4ന് തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..