ആ വമ്പൻ ഹിറ്റ് 4കെയില്‍.

മമ്മൂട്ടി നായകനായി വന്ന ഹിറ്റ് ചിത്രമാണ് മനു അങ്കിള്‍. 1988 ഏപ്രില്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്‍തത്. ചിത്രം റീമാസ്റ്റര്‍ ചെയ്‍തെ ഫോര്‍ കെ ക്വാളിറ്റി പതിപ്പോടെ വീണ്ടും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മാറ്റ്‍നി നൗവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

മോഹൻലാല്‍ അതിഥി വേഷത്തില്‍ വന്ന ചിത്രവുമായിരുന്നു മനു അങ്കിള്‍. സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപനെന്ന കഥാപാത്രവും മനു അങ്കിളിന്റെ പ്രത്യേക ആകര്‍ഷണമായിരുന്നു. സുരേഷ് ഗോപിയുടെ അപൂര്‍വം കോമഡി കഥാപാത്രങ്ങളില്‍ ഒന്നുമായിരുന്നു മനു അങ്കിളിലെ മിന്നല്‍ പ്രതാപൻ. കുര്യന ചാക്കോ, അമിത്, അനൂപ് സി പരമേശ്വരൻ, സോണിയ, സന്ദീപ്, ലിസ്സി, എം ജി സോമൻ, പ്രതാപചന്ദ്രൻ, ആര്‍ ത്യാഗരാജൻ, കെപിഎസി അസീസ്, കെപിഎസി ലളിത, മോഹൻ ജോസ്, ജലജ, എന്നിവരും ഷിബു ചക്രവര്‍ത്തി തിരക്കഥ എഴുതി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

മമ്മൂട്ടി നായകനായി ഒടുവില്‍ വന്ന ചിത്രം ബസൂക്കയാണ്. ആരാണ് ബസൂക്ക?. പേരിന്റെ പ്രഖ്യാപനം മുതല്‍ സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ഏതാണ് അവസാനം വരെ തന്നെ ആ ചോദ്യത്തിന്റെ ആകാംക്ഷയില്‍ പ്രേക്ഷകനെ കോര്‍ത്തിട്ടിരിക്കുകയാണ് സംവിധായകൻ. ഒരു മള്‍ട്ടി ലെവല്‍ ഗെയിം പോലെ. മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ വികസിച്ച് ക്ലൈമാക്സില്‍ പൊട്ടിത്തെറിക്കുന്ന കാഴ്‍ചാനുഭവമാണ് ബസൂക്കയുടേത്.

ബസൂക്കയെന്ന പേരില്‍ വന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും നായകൻ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

Read More: ബസൂക്കയ്‍ക്ക് സംഭവിക്കുന്നത് എന്താണ്?, ആദ്യമായി കളക്ഷനില്‍ അങ്ങനെയൊരു മാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക