ഒരു മന്ത്രവാദക്കളത്തിന്റെ മുന്നിൽ, തന്റെ ആരാധന മുർത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററിൽ നിന്നും ദൃശ്യമാണ്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത് 'ഭ്രമയു​ഗം' ആണ്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക. ഭ്രമയു​ഗം റിലീസിനായി കാത്തിരിക്കുന്നവർക്ക് മുന്നിൽ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. 

ഭ്രമയു​ഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് സിനിമയിൽ ഉള്ളത്. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നി​ഗൂഢതകൾ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകൾ. എന്തായാലും തിയറ്ററുകളിൽ ചെറുതല്ലാത്ത ആവേശം തന്നെ ഇവയ്ക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.

ഭ്രമയു​ഗം ട്രാക്കുകൾ യുട്യൂബിലും പ്രധാന സ്ട്രീമിം​ഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കൾ. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവർ ​ഗാനങ്ങൾ ആലപിച്ചിപിക്കുന്നു. 

Bramayugam - Soundtrack - Malayalam (Audio Jukebox)

സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയു​ഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നിൽ, തന്റെ ആരാധന മുർത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററിൽ നിന്നും ദൃശ്യമാണ്. നേരത്തെ പുറത്തുവന്ന ടീസറിൽ നിന്നും ചിത്രമൊരു പ്രേത കഥയെയോ മന്ത്രവാദത്തെയോ ധ്വനിപ്പിക്കുന്നതാകുമെന്ന് ഉറപ്പ് ൻകിയിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് പുത്തൻ അപ്ഡേറ്റുകളും. 

അനൂപ് നൽകിയ വലിയ പാഠം ! പൊതുവേദിയിലെത്താതെ ഭാ​ഗ്യശാലികൾ, 20 കോടിയുടെ ഉടമ ആര് ? നറുക്കെടുത്തിട്ട് രണ്ട് ദിവസം

അതേസമയം, ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും. ഭ്രമയുഗത്തിന്‍റെ ഔദ്യോഗിക പേജ് വഴി ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവന്‍ ആണ്. ഷെഹ്നാദ് ജലാൽ ISC ആണ് ഛായാഗ്രാഹകന്‍. രാമചന്ദ്ര ചക്രവർത്തിയും എസ് ശശികാന്തുമാണ് നിര്‍മാതാക്കള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..