ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ക്രിസ്റ്റഫറിന്റെ സക്സസ് ടീസർ റീലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാസ് ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയുള്ളതാണ് വീഡിയോ. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
ഫെബ്രുവരി 9ന് റിലീസ് ചെയ്ത ക്രിസ്റ്റഫർ മികച്ച പ്രേക്ഷക പ്രശംസകൾ നേടി മുന്നേറുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. പലയിടത്തും ഹൗസ് ഫുൾ ഷോകളുമായാണ് ക്രിസ്റ്റഫർ പ്രദർശനം തുടരുന്നത്. ആദ്യ ദിവസം 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്.
ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹൻലാലിന്റെ പകരക്കാരനാകാൻ പറ്റില്ല, മമ്മൂട്ടിയുടെയും': ഭദ്രൻ
അതേസമയം, കാതൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്. നിലവിൽ ചിത്രത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഷൂട്ടിംഗ് ആരംഭിച്ച പുതിയ സിനിമ.
