സസ്‍പെൻസ് ഡയലോ​ഗുമായി വിനായകനും പീക്ക് ലെവൽ ചിരിയുമായി മമ്മൂട്ടിയും എത്തിയ ടീസർ, അൺപ്രെഡിക്ടബിളാണ് സിനിമയെന്ന് സൂചന നല്‍കുന്നു. 

റിലീസിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലേറ്റി കളങ്കാവൽ പ്രീ റിലീസ് ടീസർ. ഇതുവരെ പ്രതീക്ഷിച്ചിരുന്നതിലും വിലയിരുത്തിയിരുന്നതിലും അപ്പുറമാണ് കളങ്കാവൽ എന്നാൺ ടീസർ നൽകിയിരിക്കുന്ന സൂചന. സസ്‍പെൻസ് ഡയലോ​ഗുമായി വിനായകനും പീക്ക് ലെവൽ ചിരിയുമായി മമ്മൂട്ടിയും എത്തിയ ടീസർ കണ്ട് ഇതൊരു അൺപ്രെഡിക്ടബിൾ പടമാണെന്നാണ് പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പറയുന്നത്.

ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്നാണ് പ്രീ റിലീസ് ടീസർ ലോഞ്ച് ചെയ്തത്. ഇവരെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ടീസർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ "ലോക" ഉൾപ്പെടെയുള്ള ചിത്രങ്ങൾ തമിഴ്നാട് വിതരണം ചെയ്തതും ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആയിരുന്നു. കളങ്കാവലിന്റെ കേരളാ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ഇന്ന് ആരംഭിച്ചു. രാവിലെ 11.11 നാണ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഓപ്പൺ ആയത്. ഗൾഫിലും ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മുജീബ് മജീദ് സംഗീതം നൽകിയ തമിഴ് റെട്രോ ശൈലിയിലുള്ള ഗാനങ്ങൾക്ക് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്.

Kalamkaval Pre release Teaser | Mammootty | Vinayakan | Jithin K Jose | MammoottyKampany

ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവൽ കാത്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്