Asianet News MalayalamAsianet News Malayalam

തിയറ്ററുകൾ ഭരിച്ച 'പടത്തലവൻ'; 'കണ്ണൂർ സ്ക്വാഡ്' ഒടിടിയിലേക്ക് എന്ന് ? എവിടെ കാണാം ?

വരുന്ന പൂജാ ഹോളിഡേകൾ കൂടി കഴിയുന്നതോടെ 100 കോടിയിൽ മമ്മൂട്ടി ചിത്രം എത്തുമെന്ന് വിലയിരുത്തല്‍. 

mammootty movie kannur squad expected ott release date when and where to watch nrn
Author
First Published Oct 19, 2023, 5:30 PM IST

ലിയ പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ വന്ന് തിയറ്ററിൽ ആരവം സൃഷ്ടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ മറ്റൊരു നവാ​ഗത ചിത്രം കൂടിയായ കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആയിരുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജ് മാർട്ടിൻ ആയി മലയാളത്തിന്റെ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അതദ്ദേഹത്തിന്റെ കരിയറിൽ എടുത്തു കാട്ടാവുന്ന മറ്റൊരു പൊലീസ് കഥാപാത്രം ആയി മാറി. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് മുപ്പത്തി അഞ്ച് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. ഇവരുടെ കണക്ക് പ്രകാരം ഒക്ടോബര്‍ 28. ഇതനുസരിച്ചാണെങ്കിൽ നാലാഴ്ചത്തെ എക്‌സ്‌ക്ലൂസീവ് തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്ന് വ്യക്തം. 

അതേസമയം, ഏത് പ്ലാറ്റ്ഫോമിൽ ആകും സ്ട്രീമിം​ഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സ്ട്രീമിംഗ് അവകാശം പ്ലാറ്റ്‌ഫോമിന് ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് അവകാശം എന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണങ്കിൽ ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തും. 

സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് 75 കോടിയും പിന്നിട്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രം 30 കോടിയോളം ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിജയ് ചിത്രം ലിയോ വന്നെങ്കിൽ നൂറിലധികം തിയറ്ററുകളിൽ കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരും. വരുന്ന പൂജാ ഹോളിഡേകൾ കൂടി കഴിയുന്നതോടെ 100 കോടിയിൽ മമ്മൂട്ടി ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

എങ്ക ദളപതി സാർ അവര്, കേരളത്തിൽ ജനിച്ചില്ലല്ലോന്ന വിഷമം: 'ലിയോ'ആരവമില്ലാതെ തമിഴ്നാട്, നിരാശയിൽ ഫാൻസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios