Asianet News MalayalamAsianet News Malayalam

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഇന്ന് പ്രദർശനത്തിനെത്തും; ആശംസകൾ നേർന്ന് മോഹൻലാൽ

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്

mammootty movie the priest release today
Author
Kochi, First Published Mar 11, 2021, 9:32 AM IST

 

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം  ദി പ്രീസ്റ്റ് ഇന്ന് പ്രദർശനത്തിനെത്തും. മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്റര്‍ സ്‌ക്രീനുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് ആശംസകളുമായി മോഹൻലാലും രംഗത്തെത്തി."ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Good luck and good wishes Ichakka and Team on the release of 'The Priest'

Posted by Mohanlal on Wednesday, 10 March 2021


നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്' ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.  

Follow Us:
Download App:
  • android
  • ios