ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 

ഭ്രമയു​ഗം തിയറ്ററുകളിലും പ്രേക്ഷക മനസിലും കത്തിക്കയറുന്നതിനിടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ച് നടൻ മമ്മൂട്ടി. വൈശ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. നൂറോളം ദിവസം നീണ്ടുനിന്ന ഷൂട്ടിന് പാക്കപ്പ് ആയ വിവരം ആണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 

മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. സംവിധയകന്‍ കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടര്‍ബോ ഒരു അക്ഷന്‍- കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിരുന്നു. അതേസമയം, മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ടോളിവുഡ് താരം സുനിലും ചിത്രത്തിന്‍റെ ഭാഗമാണ്. 

ടര്‍ബോയ്ക്ക് നൂറ് ദിവസത്തെ ഷൂട്ടിംഗ് ആവശ്യമാണെന്ന് നേരത്ത് വൈശാഖ് അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ ആയെന്നാണ് വിവരം. വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും. 

Scroll to load tweet…

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

'മമ്മൂക്ക സാർ പെര്‍ഫോമന്‍സ് വാവ് സൂപ്പർ'; കത്തിക്കയറി ഭ്രമയു​ഗം, രാജമാണിക്യം ഓർമയിൽ 'സൈമൺ നാടാർ'

ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..